
ഇന്ത്യാവിഭജനത്തിന്റെ മുഖ്യ കാരണക്കാരനെന്ന പേരില് കടുത്ത വിചാരണക്ക് വിധേയനായ വ്യക്തിയാണ് പാകിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന. വിഭജനത്തിന്റെ ഉത്തരവാദി ജിന്നയല്ലെന്ന തരത്തില് ചില കോണുകളില് നിന്ന് ഉയര്ന്ന ശബ്ദങ്ങളെല്ലാം നിര്വ്വീര്യമാക്കപ്പെട്ടു. ജിന്ന ഇന്ത്യാ വിഭജനംസ്വാതന്ത്ര്യം എന്ന പുസ്തകം ആ മനുഷ്യനെക്കുറിച്ചുള്ള ചര്ച്ചകളെ വീണ്ടും സജീവമാക്കി. ജിന്നയെ പ്രകീര്ത്തിച്ച് പുസ്തകമെഴുതിയ ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങിനെ പാര്ട്ടി പുറത്താക്കി.